500 കടന്നു കോട്ടയം ജില്ലയിലെ കോവിഡ് മരണങ്ങൾ, ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുന്നു.


കോട്ടയം: കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 500 കടന്നു. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് 507 കോവിഡ് മരങ്ങളാണ്. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 5 കോവിഡ് മരണങ്ങളാണ്. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.

ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്. ജില്ലയിൽ ഈ മാസം 11 വരെ 72 മരണനങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. മെയ് മാസം ജില്ലയിൽ 163 മരങ്ങളാണ് കോവിഡ് മൂലം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം. 0.27 ആണ് ജില്ലയിലെ കേസ് ഫാറ്റാലിറ്റി റേഷ്യോ.