കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 2 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 476 ആയി.

ഇത് കൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.