കോട്ടയം ജില്ലയിലെ ലോക്ക് ഡൗൺ മേഖലകളിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ കോവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റും; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 മേഖലകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക് 20 ശതമാനത്തിനും മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരെ കോവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

ജില്ലയിലെ ലോക്ക് ഡൗൺ മേഖലകളിൽ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും എന്നും ജില്ലാ കളക്ടർ പറഞ്ഞു.