കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 196 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 196 കേസുകൾ രജിസ്റ്റർ ചെയ്തു. 196 കേസുകളിലായി ജില്ലയിൽ ഇന്ന് പോലീസ് 183 അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്ന് 144 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 10610 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 26 കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

നാളെ മുതൽ ബുധനാഴ്ച്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജില്ലയിൽ കർശന പരിശോധന നടത്തുമെന്നും പ്രതിരോധ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.