തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നതിൽ തീരുമാനമായില്ല.
കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. ടി പി ആർ 24 നു മുകളിലുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ.