കോവിഡ്: 5 ദിവസത്തെ അധിക നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി കൂടുതൽ പോലീസിനെ നിയോഗിച്ചു; ജില്ലാ പോലീസ് മേധാവി.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 5 ദിവസത്തേക്ക് ഏർപ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി കൂടുതൽ പോലീസിനെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. നിർദ്ദേശങ്ങൾ ലംഘിച്ചു വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അധിക നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി കൂടുതൽ പോലീസിനെ നിയോഗിച്ചു പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾക്ക് (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.

ജില്ലയുടെ ഗ്രാമീണ മേഖലകളിലുൾപ്പടെ പോലീസ് ശക്തമായ പരിശോധന നടത്തുമെന്നും പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.