സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, ടി പി ആർ കാറ്റഗറിയിൽ മാറ്റം, 18 മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ.


തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങി സർക്കാർ. ഒരാഴ്ച്ച കൂടി ശക്തമായ നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 4 കാറ്റഗറികളായി തിരിച്ചു നടപ്പിലാക്കി വരുന്ന നിയന്ത്രണങ്ങളിൽ കാറ്റഗറിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പൂജ്യം മുതൽ 6 ശതമാനം വരെ ഐ പി ആർ ഉള്ള മേഖലകൾ എ കാറ്റഗറിയിലും 6 മുതൽ 12 ശതമാനം വരെ ടി പി ആർ ഉള്ള മേഖലകൾ ബി കാറ്റഗറിയായും 12 മുതൽ 18 ശതമാനം വരെയുള്ള മേഖലകൾ സി കാറ്റഗറിയായും 18 ശതമാനത്തിനു മുകളിൽ ഡി കാറ്റഗറിയുമായി പുനർനിർണ്ണയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനു മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ ആയിരിക്കും ഇനി മുതൽ കൂടുതല്‍ ഇളവുകള്‍ ലഭിക്കുക.