കോവിഡ് കോട്ടയം അൺലോക്ക്: ജില്ലയിൽ മുഴുവനും അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.


കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തരംതിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിൽ മുഴുവനും അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി. 

ഇളവുകൾ ഇങ്ങനെ:

1. വ്യവസായിക, കാർഷിക നിർമ്മാണ പ്രവർത്തനങ്ങൾ, ക്വാറി ഉൾപ്പെടെ പ്രവർ ത്തിക്കാവുന്നതാണ്. ഇതിലേയ്ക്കാവശ്യമായ തൊഴിലാളികൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് യാത്ര അനുവദനീയമാണ്.

2. അസംസ്കൃത സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (പായേജിംഗ് മെറ്റീരിയൽ ഉൾപ്പെടെ) രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.

3. അവശ്യസാധനങ്ങൾ വിൽക്കുന്ന താഴെ ചേർത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.

*ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ

*റേഷൻ കടകൾ 

*പലചരക്ക് കടകൾ

*പാലും പാൽ ഉല്പന്നങ്ങളും വിൽക്കുന്ന കടകൾ 

*പഴം, പച്ചക്കറി കടകൾ

*മത്സ്യ മാംസ വിപണനം

*കാലിത്തീറ്റ, കോഴിത്തീറ്റ ബേക്കറികൾ

4. അവശ്യജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകൾ പ്രവർത്തനാനുമതി ഉള്ള കേന്ദ്ര-സംസ്ഥാന സർക്കാർ

*പ്രതിരോധം 

*ആരോഗ്യം

*കേന്ദ്ര സേന

*ട്രഷറി

*പെട്രോളിയം / എൽ.പി.ജി സേവനങ്ങൾ

*വൈദ്യുതി ഉല്പാദനം, വിതരണം

*പോസ്റ്റൽ വകുപ്പും പോസ്റ്റ് ഓഫീസുകളും

*നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ 

*കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ട ഏജൻസികൾ 9.

*ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ

*ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെൻറ്

*സെൻട്രൽ വാട്ടർ കമ്മീഷൻ  

*എയർപോർട്ട് / സി പോർട്ട് / റെയിൽവെ

*തൊഴിൽ വകുപ്പ്

*റീജിയണൽ പാസ്പോർട്ട് ഓഫീസ്

*ഇ.എസ്.ഐ.

*റവന്യൂ

*തദ്ദേശ സ്വയംഭരണം

*ഫുഡ് & സിവിൽ സപ്ലൈസ്

*വ്യവസായം  

*കേരള ഐ.റ്റി മിഷൻ

*ജലസേചനം

*മൃഗസംരക്ഷണം

*സാമൂഹ്യനീതി വകുപ്പ്  

*ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്

*പോലീസ്

*എക്സൈസ്

*ഹോം ഗാർഡ്സ്

*സിവിൽ ഡിഫൻസ്

*ഫയർ & റെസ്ക്യ്

*ഡിസാസ്റ്റർ മാനേജ്മെൻറ്  

*വനം, വന്യജീവി

*ജയിൽ വകുപ്പ്

*സാനിറ്റേഷൻ  

*ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്

*ട്രാൻസ്പോർട്ട് വകുപ്പ്

*വനിതാ ശിശു വികസനം

*ക്ഷീരവികസനം  

*നോർക്ക

*രജിസ്ട്രേഷൻ  

*ലോട്ടറി വകുപ്പ്

*അക്കൗണ്ടൻറ് ജനറൽ ഓഫീസ് 

5. മെഡിക്കൽ സ്റ്റോറുകൾ, ഡിസ്പെൻസറികൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ലാബോറട്ടറികൾ, ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ

6. പെട്രോൾ പമ്പുകൾ, എൽ.പി.ജി. സേവനങ്ങൾ

7. കോൾഡ് സ്റ്റോറേജുകൾ, വെയർ ഹൗസുകൾ

8. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് 

9. കേബിൾ, ഡി.റ്റി.എച്ച്. സർവ്വീസ്

10. ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ്, കേബിൾ സർവ്വീസ്

11. ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ

12. പ്രിൻറ്/ഇലക്ട്രോണിക്/സോഷ്യൽ മീഡിയ

13. കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ

14. ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ

15. വാഹന വർക്ക്ഷോപ്പുകളും അനുബന്ധ സേവനങ്ങളും 16. മത്സ്യബന്ധനം

17. പാലിയേറ്റീവ് കെയർ സേവനങ്ങൾ

18. മാലിന്യ സംസ്കരണം

19. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ്, എന്നിവയുടെ ഉല്പാദനവും വിതരണവും.

20. കള്ള് ഷാപ്പുകൾ (പാഴ്സൽ സർവ്വീസുകൾ മാത്രം) 

21. പ്രകൃതിദത്ത റബ്ബറിൻറെ വില്പനയും ഗതാഗതവും

22. ടാക്സികളും ഓട്ടോറിക്ഷകളും (എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും, വാക്സിനേഷൻ, ആശുപത്രി ആവശ്യങ്ങൾക്ക്, അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മാത്രം). ടാക്സികളിൽ ഡ്രൈവറും 3 യാത്രക്കാരും ഓട്ടോറിക്ഷകളിൽ ഡ്രൈവറും 2 യാത്രക്കാരും അനുവദനീയമാണ്. കുടുംബാംഗങ്ങളാണെങ്കിൽ നിയന്ത്രണം ബാധകമല്ല.

23. ഇലക്ട്രിക്കൽ, പ്ലംബിംഗ്, ലിഫ്റ്റ്, എ.സി മെക്കാനിക്കുകൾക്ക് വീടുകളിൽ ചെന്ന് സർവ്വീസ് നടത്താവുന്നതാണ്. 

24. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ

25. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള യാത്രാ സൗകര്യം

26. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള തൊഴിലുറപ്പ് ജോലികൾ 

27. അഡ്വക്കേറ്റുമാരുടെ ഓഫീസും അവരുടെ ജീവനക്കാർക്കും കോടതിയിൽ physical sitting ഉള്ള ദിവസങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. (കാറ്റഗറി ഡി ഒഴിച്ച്) 

28. ആർ.ഡി കളക്ഷൻ ഏജൻറ്സ് 

29. വെട്ടുകല്ല് നിർമ്മാണം, ട്രാൻസ്പോർട്ടേഷൻ

30. പൊതുഗതാഗതം (കെ.എസ്.ആർ.ടി.സി, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ) കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ആവശ്യാനുസരണം നടത്താവുന്നതാണ്. എന്നാൽ സി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദനീയമല്ല.

31. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർ ത്തിക്കാവുന്നതാണ്. ജൂൺ 17, 19, 22 തീയതികളിൽ നെഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട് പ്രകാരം ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുന്നതാണ്.

32. പൊതുപരിപാടികളിൽ ആൾക്കൂട്ടങ്ങൾ യാതൊരു കാരണവശാലും അനുവദനീയമല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 20 പേരെ ഉൾപ്പെടുത്തി നടത്താവുന്നതാണ്.

33. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന പൊതുപരീക്ഷകൾ, സ്പോർട്ട്സ് സെലക്ഷൻ ട്രയൽസ് അടക്കം അനുവദനീയമാണ്.

34. ടൂറിസം, മറ്റ് വിനോദ പരിപാടികൾ, ഇൻഡോർ പ്രോഗ്രാമുകൾ എന്നിവ അനുവദനീയമല്ല.