കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തരംതിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിൽ മുഴുവനും അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി.
ഇളവുകൾ ഇങ്ങനെ:
*വ്യവസായിക, കാർഷിക നിർമ്മാണ പ്രവർത്തനങ്ങൾ, ക്വാറി ഉൾപ്പെടെ പ്രവർ ത്തിക്കാവുന്നതാണ്. ഇതിലേയ്ക്കാവശ്യമായ തൊഴിലാളികൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് യാത്ര അനുവദനീയമാണ്.
*അസംസ്കൃത സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (പായേജിംഗ് മെറ്റീരിയൽ ഉൾപ്പെടെ) രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.
*അവശ്യസാധനങ്ങൾ വിൽക്കുന്ന താഴെ ചേർത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാവുന്നതാണ്.
*ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ
*റേഷൻ കടകൾ
*പലചരക്ക് കടകൾ
*പാലും പാൽ ഉല്പന്നങ്ങളും വിൽക്കുന്ന കടകൾ
*പഴം, പച്ചക്കറി കടകൾ
*മത്സ്യ മാംസ വിപണനം
*കാലിത്തീറ്റ, കോഴിത്തീറ്റ kadakal
*ബേക്കറികൾ
*അവശ്യജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകൾ പ്രവർത്തനാനുമതി ഉള്ള കേന്ദ്ര-സംസ്ഥാന സർക്കാർ
*പ്രതിരോധം
*ആരോഗ്യം
*കേന്ദ്ര സേന
*ട്രഷറി
*പെട്രോളിയം / എൽ.പി.ജി സേവനങ്ങൾ
*വൈദ്യുതി ഉല്പാദനം, വിതരണം
*പോസ്റ്റൽ വകുപ്പും പോസ്റ്റ് ഓഫീസുകളും
*നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ
*കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ട ഏജൻസികൾ 9.
*ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ
*ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെൻറ്
*സെൻട്രൽ വാട്ടർ കമ്മീഷൻ
*എയർപോർട്ട് / സി പോർട്ട് / റെയിൽവെ
*തൊഴിൽ വകുപ്പ്
*റീജിയണൽ പാസ്പോർട്ട് ഓഫീസ്
*ഇ.എസ്.ഐ.
*റവന്യൂ
*തദ്ദേശ സ്വയംഭരണം
*ഫുഡ് & സിവിൽ സപ്ലൈസ്
*വ്യവസായം
*കേരള ഐ.റ്റി മിഷൻ
*ജലസേചനം
*മൃഗസംരക്ഷണം
*സാമൂഹ്യനീതി വകുപ്പ്
*ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്
*പോലീസ്
*എക്സൈസ്
*ഹോം ഗാർഡ്സ്
*സിവിൽ ഡിഫൻസ്
*ഫയർ & റെസ്ക്യ്
*ഡിസാസ്റ്റർ മാനേജ്മെൻറ്
*വനം, വന്യജീവി
*ജയിൽ വകുപ്പ്
*സാനിറ്റേഷൻ
*ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്
*ട്രാൻസ്പോർട്ട് വകുപ്പ്
*വനിതാ ശിശു വികസനം
*ക്ഷീരവികസനം
*നോർക്ക
*രജിസ്ട്രേഷൻ
*ലോട്ടറി വകുപ്പ്
*അക്കൗണ്ടൻറ് ജനറൽ ഓഫീസ്
*മെഡിക്കൽ സ്റ്റോറുകൾ, ഡിസ്പെൻസറികൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ലാബോറട്ടറികൾ, ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ
*പെട്രോൾ പമ്പുകൾ, എൽ.പി.ജി. സേവനങ്ങൾ
*കോൾഡ് സ്റ്റോറേജുകൾ, വെയർ ഹൗസുകൾ
*പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ്
*കേബിൾ, ഡി.റ്റി.എച്ച്. സർവ്വീസ്
*ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ്, കേബിൾ സർവ്വീസ്
*ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ
*പ്രിൻറ്/ഇലക്ട്രോണിക്/സോഷ്യൽ മീഡിയ
*കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ
*ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ
*വാഹന വർക്ക്ഷോപ്പുകളും അനുബന്ധ സേവനങ്ങളും
*മത്സ്യബന്ധനം
*പാലിയേറ്റീവ് കെയർ സേവനങ്ങൾ
*മാലിന്യ സംസ്കരണം
*കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ്, എന്നിവയുടെ ഉല്പാദനവും വിതരണവും.
*കള്ള് ഷാപ്പുകൾ (പാഴ്സൽ സർവ്വീസുകൾ മാത്രം)
*പ്രകൃതിദത്ത റബ്ബറിൻറെ വില്പനയും ഗതാഗതവും
*ടാക്സികളും ഓട്ടോറിക്ഷകളും (എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും, വാക്സിനേഷൻ, ആശുപത്രി ആവശ്യങ്ങൾക്ക്, അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മാത്രം). ടാക്സികളിൽ ഡ്രൈവറും 3 യാത്രക്കാരും ഓട്ടോറിക്ഷകളിൽ ഡ്രൈവറും 2 യാത്രക്കാരും അനുവദനീയമാണ്. കുടുംബാംഗങ്ങളാണെങ്കിൽ നിയന്ത്രണം ബാധകമല്ല.
*ഇലക്ട്രിക്കൽ, പ്ലംബിംഗ്, ലിഫ്റ്റ്, എ.സി മെക്കാനിക്കുകൾക്ക് വീടുകളിൽ ചെന്ന് സർവ്വീസ് നടത്താവുന്നതാണ്.
*മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ
*കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള യാത്രാ സൗകര്യം
*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള തൊഴിലുറപ്പ് ജോലികൾ
*അഡ്വക്കേറ്റുമാരുടെ ഓഫീസും അവരുടെ ജീവനക്കാർക്കും കോടതിയിൽ physical sitting ഉള്ള ദിവസങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. (കാറ്റഗറി ഡി ഒഴിച്ച്)
*ആർ.ഡി കളക്ഷൻ ഏജൻറ്സ്
*വെട്ടുകല്ല് നിർമ്മാണം, ട്രാൻസ്പോർട്ടേഷൻ
*പൊതുഗതാഗതം (കെ.എസ്.ആർ.ടി.സി, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ) കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ആവശ്യാനുസരണം നടത്താവുന്നതാണ്. എന്നാൽ സി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദനീയമല്ല.
*ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർ ത്തിക്കാവുന്നതാണ്. ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നാകാതെ ജോലികൾക്കായി പ്രവർത്തിക്കാം.
*പൊതുപരിപാടികളിൽ ആൾക്കൂട്ടങ്ങൾ യാതൊരു കാരണവശാലും അനുവദനീയമല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 20 പേരെ ഉൾപ്പെടുത്തി നടത്താവുന്നതാണ്.
*കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന പൊതുപരീക്ഷകൾ, സ്പോർട്ട്സ് സെലക്ഷൻ ട്രയൽസ് അടക്കം ശനി,ഞായർ ദിവസങ്ങളിലുൾപ്പടെ അനുവദനീയമാണ്.
*ടൂറിസം, മറ്റ് വിനോദ പരിപാടികൾ, ഇൻഡോർ പ്രോഗ്രാമുകൾ എന്നിവ അനുവദനീയമല്ല.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് നടത്താം.