കോട്ടയം ജില്ലയില്‍ നാളെ 23 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും, 21 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് ആദ്യ ഡോസും 45


കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 30) 23 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 21 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസും നല്‍കും. രണ്ടു കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പ് ഉണ്ടാകും. 

ww.cowin.gov.in  പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം. ഇന്ന്(ജൂണ്‍ 29) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് ആദ്യ ഡോസും 45 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസും നല്‍കുന്ന കേന്ദ്രങ്ങള്‍:

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2  വൈക്കം താലൂക്ക് ആശുപത്രി

3. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

4. കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

5. ആറ്റാമംഗലം പാരിഷ് ഹാള്‍

6. തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍

7. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം

8. എന്‍.എസ്.എസ് ഓഡിറ്റോറിയം തിടനാട്

9. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

10. തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

12. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

13. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

14. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

15. പാലാ ജനറല്‍ ആശുപത്രി

16. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

17. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

18. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം 

19. ചങ്ങനാശേരി ജനറല്‍ ആശുപത്രി

20. നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

21 . പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കുന്ന കേന്ദ്രങ്ങള്‍:

1. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

2. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം