കോവിഡ് വാക്സിൻ: നാളെ ജില്ലയിൽ വാക്സിനേഷൻ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും.


കോട്ടയം: കോട്ടയം ജില്ലയിൽ നാളെ വാക്സിൻ വിതരണം മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും മാത്രം.  covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും മാത്രമാണ് നാളെ(ജൂണ്‍ 19) ജില്ലയിൽ വാക്സിന്‍ നല്‍കുന്നത്.