കോട്ടയം ജില്ലയിൽ കോവിഷീല്‍ഡ് വാക്സിനേഷന്‍ നാളെ 11 കേന്ദ്രങ്ങളില്‍, ബുക്കിങ് വൈകുന്നേരം 7 മണി മുതൽ.


കോട്ടയം: കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ 11  കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ആദ്യ ഡോസുകാര്‍ക്കാണ് നല്‍കുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം.

രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് രണ്ടു ഡോസുകളും നല്കുക. നാളെ വാക്സിന്‍ സ്വീകരിക്കുന്നതിന്  ഇന്ന് വൈകുന്നേരം ഏഴു മുതല്‍ ബുക്ക് ചെയ്യാം.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക:

1. ചങ്ങനാശേരി ജനറൽ ആശുപത്രി 

2. ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 

3. കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ 

4. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം 

5. കുറുപ്പുംതറ കുടുംബാരോഗ്യ കേന്ദ്രം 

6. മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം 

7. മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം 

8. മുത്തോലി കുടുംബാരോഗ്യ കേന്ദ്രം 

9. പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം 

10. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം  കേന്ദ്രം 

11. ഏറ്റുമാനൂർ ക്രിസ്തുരാജ് ഓഡിറ്റോറിയം