എരുമേലി: എരുമേലിയിൽ വൈദ്യുതി പോസ്റ്റിൽ കയറി ഇടുക്കി സ്വദേശിയുടെ ആത്മഹത്യാശ്രമം. ഇടുക്കി മാമലകണ്ടം സ്വദേശി അരുൺ പ്രകാശ് ആണ് അത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ് ഇയാൾ എരുമേലി പേട്ട ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഇയാൾ പോസ്റ്റിൽ കയറുന്നതുകണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എരുമേലി പോലീസിന്റെ നിർദ്ദേശ പ്രകാരം കെഎസ്ഇബി നഗരത്തിലെ വൈദ്യുതബന്ധം വിച്ഛേദിച്ചു. പിന്നീട് ഇയാളെ പോലീസ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. കുറച്ചധികം നാളുകളായി ഇയാളെ എരുമേലിയിൽ കണ്ടുവരുന്നതായും മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.