കോട്ടയം: 30 സെക്കന്റിനുള്ളിൽ ഒറ്റക്കാലിൽ 71 പുഷ് അപ്പ് ചെയ്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജിലെ എംബിഎ വിദ്യാർഥിയായ ജിതിൻ (25) ജെ ജോസ്.
ശരവേഗത്തിലെ വിസ്മയം ജിതിന് സമ്മാനിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്വന്തമായൊരിടമാണ്. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയിട്ടുള്ള ജിതിൻ കാഞ്ഞിരമറ്റം പാറേക്കുളത്ത് ജിജി ജോസഫ്–മിനി ജിജി ദമ്പതികളുടെ മകനാണ്. ഒന്നാം ക്ലാസ്സുമുതൽ മകൻ കരാട്ടെ പരിശീലിക്കുന്നുണ്ടെന്നു മാതാപിതാക്കൾ പറഞ്ഞു.