പാലാ: പാലായിൽ ഇന്ത്യൻ കോഫീ ഹൗസിനു തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കോഫീ ഹൗസിന്റെ അടുക്കള ഭാഗത്തു നിന്നുമാണ് തീ പടർന്നത്.
അടുക്കള ഭാഗത്തു നിന്നും സ്ഥാപനത്തിന്റെ പുറത്തേക്കും തീ പടർന്നിരുന്നു. തീ പിടിക്കുന്നത് കണ്ട ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരമറിയുകയും ഉടൻ സ്ഥലത്തെത്തിയ സേന തീ അണയ്ക്കുകയുമായിരുന്നു. പാലാ മഹാറാണി ജംഗ്ഷനിൽ ജോസഫ് ആർക്കേഡിലാണ് ഇന്ത്യൻ കോഫീ ഹൗസ് പ്രവർത്തിക്കുന്നത്. അപകടത്തിൽ ആളപായമില്ല. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.