സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി: ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക് നഷ്ടപരിഹാരം നാലിരട്ടി വരെ നൽകും; കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ.


തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക് നഷ്ടപരിഹാരം നാലിരട്ടി വരെ നൽകുമെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. ഏറ്റെടുക്കുന്ന സ്ഥലങ്ങൾക്ക് വിപണി വിലയുടെ 2 മുതൽ 4 വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അനുവാദം നല്‍കുകയും സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്‌തിരുന്നു. മരങ്ങൾ,വീടുകൾ,മറ്റു കെട്ടിടങ്ങൾ എന്നിവയ്ക്ക് ഇരട്ടിത്തുക നഷ്ടപരിഹാരമായി നൽകും. 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്ററെടുക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പാത കോട്ടയം ഉൾപ്പടെ 11 ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു ഈ പദ്ധതി. 12 മണിക്കൂറിലധികം സമയം വേണ്ടി വരുന്ന യാത്ര പദ്ധതി യാഥാർഥ്യമാകുന്നതോടെ നാലുമണിക്കൂറായി ചുരുങ്ങും. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു എതിരെ ഏറ്റുമാനൂരിൽ ഇന്ന് കേരളാ ആന്റി സെമി ഹൈസ്പീഡ് ആക്ഷൻ കൗൺസിൽ കോട്ടയത്തിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രതിഷേധം നടത്തി.