കാഞ്ഞിരപ്പള്ളിയിൽ സ്വർണ്ണക്കടയുടെ പിൻഭാഗം കുത്തിത്തുറന്ന് മോഷണം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വർണ്ണക്കടയുടെ പിൻഭാഗം കുത്തിത്തുറന്ന് മോഷണം നടത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പേട്ടക്കവലയിൽ ബസ് സ്റ്റോപ്പിന് എതിർവശമുള്ള ലക്ഷി ജൂവലറിയിലാണ് മോഷണം നടന്നത്. ജൂവലറിയുടെ പിൻഭാഗം കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്.

ലോക്ക് ഡൗൺ കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിലായി സ്ഥാപനം തുറന്നിരുന്നില്ല എന്നാണു ഉടമ പറഞ്ഞത്. കടയുടെ പിൻഭാഗത്തായി ഒരാൾക്ക് കയറാവുന്ന വലുപ്പത്തിൽ ഭിത്തി തുരന്നു ആണ് മോഷണം നടത്തിയിരിക്കുന്നത്. സ്വർണ്ണം,വെള്ളി ആഭരണങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം. കൃത്യമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുകയുള്ളു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി.