കാഞ്ഞിരപ്പള്ളി ജൂവലറിയിലെ മോഷണം: അന്വേഷണത്തിന് 2 സംഘങ്ങൾ, മോഷ്ടാക്കൾ എത്തിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ലക്ഷ്മി ജൂവലറിയിൽ പിൻഭാഗത്തെ ഭിത്തി തുരന്നു മോഷണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘവും ഷാഡോ പോലീസിന്റെയും ഉൾപ്പടെ 2 സംഘങ്ങളാണ് അന്വേഷിക്കുന്നത്.

ഇതിനിടെ മോഷ്ടാക്കൾ എത്തിയെന്നു കരുതുന്ന വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ പരിശോധനയിൽ നിന്നും 18 വിരലടയാളങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ജൂവലറിയുടെ അടുത്തുള്ള വ്യാപാര കേന്ദ്രങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. നാലു പവൻ സ്വർണവും രണ്ടു കിലോ വെള്ളിയുമാണു കാഞ്ഞിരപ്പള്ളി ലക്ഷ്മി ജൂവലറിയിൽ നിന്നും മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്.