കാഞ്ഞിരപ്പള്ളിക്കായി സംസ്ഥാന ബജറ്റിൽ 21 പദ്ധതികൾ;ഡോ എൻ ജയരാജ്.


കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻസാധിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടിലുള്ള ബജറ്റാണ് എന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രവർത്തികളായി ബജറ്റിൽ 21 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മണിമലയാറ്റിൽ ചിറക്കൽപാറ ഭാഗത്ത് വെള്ളാവൂർപഞ്ചായത്തിനെയും കോട്ടാങ്ങൽപഞ്ചായത്തിനെയും ബന്ധിപ്പിച്ച് പാലം നിർമാണം. വാകമൂട്  വട്ടപ്പാറ  കുമ്പിക്കാപ്പുഴ  കാവനാൽകടവ്  നെടുങ്കുന്നം  പുന്നവേലി കങ്ങഴ  മരുതൂർ നെടുമണ്ണി  മുളയംവേലി  ഇടത്തിനാട്ടുപടി  കോവേലി റോഡ്, മീനടം  തൊമ്മച്ചേരി  മാലം  മാന്തുരുത്തി  ചെട്ടിമുക്ക് മൈലാടി  റോഡ് ബി എം ബി സി നവീകരണം, കുളത്തൂർമൂഴി  നെടുമൺപത്തനാട് കാനം  കാഞ്ഞിരപ്പാറ കാനം  കാനം ചാമംപതാൽചാമംപതാൽ കൊടുങ്ങൂർടെമ്പിൾഇളപ്പുങ്കൽ ഇടപ്പള്ളി റോഡ്  ബി എം ബി സി നവീകരണം,

കൂത്രപ്പള്ളി  കൊല്ലൂർ കൊച്ചുപറമ്പ് ശാന്തിപുരം ഏഴാംമൈൽ മല്ലപ്പള്ളി കൂനംവേങ്ങ  കുന്നന്താനം   റോഡ് ബി എം ബി സി നവീകരണം, കാഞ്ഞിരപ്പള്ളി  മണിമല  കുളത്തൂർമൂഴി  ആനിക്കാട് റോഡ് ബി എം ബി സി നവീകരണം, ഒറവയ്ക്കൽ കൂരാലി അരുവിക്കുഴി  നെടുമാവ്  പതിനഞ്ചാംമൈൽ കയ്യൂരി  ഇളങ്ങുളം  ആനിക്കാട് ചർച്ച്  ചെങ്ങളം  പതിനേഴാംമൈൽ പുത്തൻപുരയ്ക്കൽ തോപ്പിൽപ്പടി  തച്ചപ്പുഴ  ഒന്നാംമൈൽ ചെങ്കൽപത്തൊമ്പതാംമൈൽ ചിറക്കടവ്  ചെന്നാക്കുന്ന്  ശാസ്താംകാവ്  കല്ലുത്തെക്കേൽ റോഡ് ബി എം ബി സി നവീകരണം,

വാകത്താനം  വട്ടോലി അമ്പലക്കവല കൊല്ലക്കവല, കറുകച്ചാൽഗുരുമന്ദിരം  നെത്തല്ലൂർ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാൽടൗൺറോഡ് ബി എം ബി സി നവീകരണം, ചാരുവേലി  പൂവത്തോലി കൊവേന്തപ്പടി  വലിയാംതോട്ടം  ചെറുവള്ളി  മുക്കട  പൊന്തൻപുഴ  ആലപ്ര റോഡ് ബി എം ബി സി നവീകരണം, പൊൻകുന്നം അഴീക്കൽ വിഴിക്കത്തോട്  ചേനപ്പാടി  മരോട്ടിച്ചുവട് റോഡ്, മണിമല  വള്ളംചിറ  കോട്ടാങ്ങൽ മേലേക്കവല റോഡ് ബി എം ബി സി നവീകരണം, കാഞ്ഞിരപ്പള്ളി കുരിശ് ജംഗഷൻ കുന്നുംഭാഗം കുറുക്ക് വളവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷൻ മണ്ണാറക്കയം  മലബാർകവല  വിഴിക്കത്തോട്  അഞ്ചിലിപ്പ  ഞള്ളാമറ്റം വയൽ പട്ടിമറ്റം റോഡ് ബി എം ബി സി നവീകരണം,

മൂലേപ്ലാവ്  പൗവത്തുകവല  കുമ്പുക്കൽ വേട്ടോർപുരയിടം  തെക്കേത്തുകവല  ചാമംപതാൽ കാനം  ഉള്ളായം  ഇളങ്ങോയി  പൂവം ചെറുവള്ളി റോഡ് ബി എം ബി സി നവീകരണം, വെള്ളാവൂർ പ്ലാക്കൽപടി  ഇടയിരിക്കപ്പുഴ  കാനം  കാഞ്ഞിരപ്പാറ  പഴുക്കാകുളം  പത്തനാട്  മൂലേപ്പീടിക റോഡ് ബി എം ബി സി നവീകരണം, പൊൻകുന്നം  കപ്പാട് കുഴിക്കാട്ടുപടി വഴി  തമ്പലക്കാട്  മാന്തറ  കോയിപ്പള്ളി  താന്നിമൂട് റോഡ് ബി എം ബി സി നവീകരണം, കാഞ്ഞിരപ്പള്ളി പേട്ട, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ  ഹൈസ്‌കൂളുകൾക്കും വിഴിക്കത്തോട് വി എച്ച് എസ് സിക്കും, നെടുങ്കുന്നം നോർത്ത് യു പി സ്‌കൂൾ, ഇളമ്പള്ളി ഗവ.യു.പി.സ്‌കൂൾ (ഗ്രൗണ്ട് നിർമാണം ഉൾപ്പെടെ), നെടുങ്കുന്നം ന്യൂ യു പി സ്‌കൂൾ, നെടുങ്കുന്നം ഹയർസെക്കണ്ടറി സ്‌കൂൾ(ഗ്രൗണ്ട് നിർമാണം ഉൾപ്പെടെ), കാഞ്ഞിരപ്പള്ളി ബി ആർസി  എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമാണം,

കാഞ്ഞിരപ്പള്ളി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമാണവും പോസ്പ്‌മോർട്ടം കം മോർച്ചറി ബ്ലോക്ക് നിർമാണവും, കാളകെട്ടി പി എച്ച് സി, ഇടയിരിക്കപ്പുഴ സി എച്ച് സി, വാഴൂർപി എച്ച് സി, ഇളംപള്ളി ആയുർവേദ ഡിസ്‌പെൻസറി, നെടുങ്കുന്നം ആയുർവേദ ഡിസ്‌പെൻസറി, പൊന്തൻപുഴ പി എച്ച് സി, കല്ലാടംപൊയ്ക പി എച്ച് സി, വിഴിക്കത്തോട് പി എച്ച് സി എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമാണവും, പുളിക്കൽ കവലയിൽഇൻഡോർവോളിബോൾസ്‌റ്റേഡിയം, മണിമലയിൽഫുട്‌ബോൾസ്‌റ്റേഡിയം, കറുകച്ചാൽപഞ്ചായത്തിൽസ്റ്റേഡിയം (സ്ഥലമേറ്റെടുക്കൽഉൾപ്പെടെ) എന്നിവയുടെ നിർമാണം, കാഞ്ഞിരപ്പള്ളി നി.മണ്ഡലത്തിലൂടെ കടന്നുപോകുന്ന ആലപ്പുഴ  ചങ്ങനാശേരി  കറുകച്ചാൽ മണിമല  പൊന്തൻപുഴ  മുക്കട  എരുമേലി  പമ്പ റോഡ് കണക്ടിവിറ്റി ശബരിസാഗര റോഡ് എന്നപേരിൽസംസ്ഥാന പാതയായി ഉയർത്തൽ(സ്ഥലമെടുപ്പ് ഉൾപ്പെടെ), കാഞ്ഞിരപ്പള്ളി നി.മണ്ഡലത്തിലൂടെ കടന്നുപോകുന്ന ചേന്നംപള്ളി ഗ്രാമസേവിനി കവല ,  നെന്മല , കുമ്പന്താനം, കങ്ങഴ അയ്യപ്പ ക്ഷേത്രം കവല, സ്രായിപ്പള്ളി, പരുത്തിമൂട് റോഡ് കണക്ടിവിറ്റി അക്ഷരനഗരി പൂങ്കാവനം റോഡ്  എന്നപേരിൽബി എം ബി സി ചെയ്ത് നവീകരണം എന്നിവയാണ് അവ. എല്ലാ പദ്ധതികൾക്കും ഘട്ടം ഘട്ടമായി ഭരണാനുമതി ലഭിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോർട്‌സ് സ്‌കൂളിന് 40 കോടി രൂപ പഴയ ബജറ്റിൽഅനുവദിച്ചിരുന്നു. അത് ഈ ബജറ്റിലൂടെയും തുടരും എന്നും എംഎൽഎ പറഞ്ഞു.