സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ചു കോട്ടയവും, ആരോഗ്യം, ടൂറിസം മേഖലകൾക്ക് പരിഗണന.


കോട്ടയം: സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ചു കോട്ടയവും, ആരോഗ്യം, ടൂറിസം മേഖലകൾക്ക് പരിഗണന നൽകിയ സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിക്കുകയാണ് കോട്ടയവും. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാകും. കോവിഡ് ഭീതിയാകലുന്നതോടെ ടൂറിസം മേഖല ഉണർവ്വിലേക്ക് വരും. വിദേശ ടൂറിസ്റ്റുകൾക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളെയും കൂടുതൽ പ്രോത്സാഹിപ്പിക്കും.

കർഷകർക്കും വിളകളിലെ മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണങ്ങൾക്കും പരിഗണ ലഭിച്ചത് കാർഷിക മേഖലയ്ക്ക് ആശ്വാസകരമാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ തയ്യാറാക്കുമെന്നും പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് സജ്ജമാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എല്ലാ താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി എസ് എസ് ഡി യായി മാറ്റാൻ ഉദ്ദേശിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലുകളിലും മെഡിക്കൽ കോളേജിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കും. കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കും. ടൂറിസം വകുപ്പിന്  മാർക്കറ്റിങ്ങിനു നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ദേശീയ പാതകളിലെയും എം സി റോഡിലെയും പ്രധാന ജംഗ്ഷനുകളിൽ തിരക്കേറിയ സമയത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പഠനം നടത്തുന്നതിന് 5 കോടി രൂപ വകയിരുത്തി.

വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം രൂപ. റബ്ബര്‍ കര്‍ഷകര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള സബ്‌സിഡി കുടിശിക കൊടുക്കാനായി 50 കോടി രൂപ വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍.