എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ, പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക്, ധനമന്ത്രി കെ.


തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു രണ്ടാം പിണറായി സർക്കാരിന്റെയും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും ആദ്യ ബജറ്റ് നിയമസഭയിൽ അവതരണം ആരംഭിച്ചു.

സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ തയ്യാറാക്കുമെന്നും പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് സജ്ജമാക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്സിൻ 18 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമായി നൽകുന്നതിന് 1000 കോടി ബജറ്റിൽ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠനം പരിഗണിച്ച് വിദ്യാർഥികൾക്ക് രണ്ടു ലക്ഷം ലാപ്ടോപുകൾക്ക് പദ്ധതി.