കോട്ടയം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ നാളെ മുതൽ ബുധനാഴ്ച്ച വരെ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജൂൺ 5 മുതൽ ജൂൺ 9 വരെ നിലവിൽ ലോക്ക് ഡൗൺ ഇളവുകൾ നൽകിയിരിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.
പ്രായമായ റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തനാനുമതി ഉണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റും രാവിലെ സമയം രാവിലെ 9 മുതല്‍ രാത്രി 7.30 വരെയാണ്.