വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിൽ വകുപ്പ് മന്ത്രിക്ക് ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ നിവേദനം നൽകി.


തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിൽ വകുപ്പ് മന്ത്രിക്ക് ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ നിവേദനം നൽകി. ഇ എസ് ഐ  മേഖലയിലെ നേഴ്സുമാരുടെ റേഷ്യോ പ്രമോഷൻ, തസ്തിക പുനർനാമകരണം, ഹെഡ് നേഴ്സുമാരുടെ സ്ഥലംമാറ്റം, കേരളത്തിലെ താല്ക്കാലിക നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുക, താല്ക്കാലിക നേഴ്സുമാരുടെ( NRHM, MLSP ,RSBY, HMC )ശമ്പളം സർക്കാർ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമാക്കുക,

പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നീ വിഷയങ്ങളിൽ തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ നിവേദനം നൽകുകയും വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തു. കെ ജി എൻ എ ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹമീദ്, സംസ്ഥാന കമ്മറ്റിയംഗം ശ്രീജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.