ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ ജീവനക്കാര്‍ 1856811 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.


കോട്ടയം: കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ്  ജീവനക്കാര്‍ ശമ്പളത്തില്‍ നിന്നും 1856811 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരാണ് ശമ്പളത്തിൽ നിന്നും ഈ തുക സംഭാവനയായി നൽകിയത്.

ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജ്കട് ഡയറക്ടര്‍ പി.എസ്. ഷിനോ സമ്മതപത്രം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന് കൈമാറി. ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.സി(ജനറല്‍) ജി. അനീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.