കോട്ടയം: കേരളാ പോലീസിന്റെ കരുതലിന്റെ മുഖങ്ങൾ ഇതിനോടകം തന്നെ പലതവണ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരമൊരു കരുതലിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് കോട്ടയം സ്വദേശിയും സംവിധായകനുമായ റിയാസ് മുഹമ്മദ്. മകനുമായി ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മഴ പെയ്തപ്പോൾ ലോക്ക് ഡൗൺ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാർ തങ്ങളുടെ ടെന്റിലേക്ക് ഇരുവരെയും മഴ നനയാതെ ചേർത്തു നിർത്തുകയും വിവരങ്ങൾ തിരക്കുകയും ചെയ്തെന്നു റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
''സ്വിഗിയിലെ ഡ്യൂട്ടിക്കു ഇടയിൽ ചേച്ചിയുടെ വീട്ടിൽ നിക്കാൻ പോയ മകന് വയറു വേദന ആണെന്ന് അറിഞ്ഞു. ഹോസ്പിറ്റലിൽ പോകാൻ കൂട്ടി കൊണ്ടു വരുന്ന വഴിയിൽ ധന്യ, രമ്യ തിയേറ്ററിന്റെ അടുത്തു വെച്ചു പെട്ടന്ന് മഴ പെയ്തു വളരെ ഇരുട്ടായിരുന്ന കൊണ്ടും മകൻ കൂടെ ഉള്ളത് കൊണ്ടും കടയുടെ സൈഡിൽ കയറി നിൽക്കാതെ തിരുനക്കര മൈതാനത്തിന്റെ അടുത്തു പോലീസ് കെട്ടിയ ടെന്റ് ന്റെ അടുത്തു വന്നു നിന്നു. പോലീസ് ആയതു കൊണ്ടു അല്പം ഭയത്തോടെ വന്നു നിന്നത് പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായി വണ്ടി അകത്തേക്ക് കേറ്റി വെക്കാൻ പറഞ്ഞു.
മോനു വയറു വേദന ആണ് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കും കുടുംബവും കുട്ടികളും ഉണ്ട് എന്നു പറഞ്ഞു മോനു ഇരിക്കാൻ കസേര ഇട്ടു തന്നു മോനോട് വിശേഷങ്ങൾ തിരക്കി. കേരള പോലീസിനെ ഓർത്തു അഭിമാനം തോന്നിയ നിമിഷം അല്പം നേരം ഇരുന്നപ്പോൾ തന്നെ കൊതുക് കടി കൊണ്ടു ഇരിക്കാൻ വയ്യാരുന്നു ആ കൊതുക് കടിയും കൊണ്ട് ഉറക്കം നിന്നു നമ്മൾക്ക് എല്ലാം വേണ്ടി അവർ കാവൽ നിക്കുന്നത്. കൊറോണക്കാലമാണ് അവരും മനുഷ്യരാണ് കൊറോണ അവർക്കും വരാം അതിനെ ഒന്നും മൈൻഡ് ചെയ്യാതെ അവർ നമ്മൾക്കു വേണ്ടി നിയമം നടപ്പിലാക്കാൻ കാവൽ നിൽക്കുന്നു നമ്മൾ തോന്യവാസം കറങ്ങി നടക്കുന്നത് .
ആരോഗ്യ പ്രവർത്തകരോട് ഒപ്പം തന്നെ അവരും നമ്മൾക്ക് അഭിമാനം ആണ്. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത രണ്ടു പോലീസ് കാരുടെ തല തല്ലിപൊളിച്ച വാർത്ത കേൾക്കുക ഉണ്ടായി അവർ പറഞ്ഞതു അയാളുടെ നന്മക്ക് വേണ്ടിയായിരുന്നു അവർക്ക് വേണെങ്കിൽ മൈൻഡ് ചെയ്യാതെ പോകാമായിരുന്നു അതിൽ ഒരാൾക്ക് വളരെ സീരിയസ് ആണ് എന്നു അറിയാൻ കഴിഞ്ഞത്. ഇനി ഇതു പോലത്തെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം എത്ര കണ്ടാലും കിട്ടിയാലും ചിലർ പഠിക്കില്ല . അവരോടു ഒത്തു ചേർന്ന് നമ്മൾക്കു കൊറോണയെന്ന ഈ മഹാ മാരിയെ നേരിടാം നിയമങ്ങൾ പാലിക്കാം ബ്രേക്ക് ദി ചെയിൻ.
ഇറങ്ങാൻ നേരം ഇടക്ക് സിനിമയുടെ വിശേഷം പങ്കു വെച്ചിരുന്നു അമീറാ വെള്ളിയാഴ്ച റിലീസ് ആണ് അല്ലെ നല്ല വിജയം ആകാൻ പ്രാർത്ഥിക്കാം എന്നും പറഞ്ഞു. S I അനിൽ വർഗീസ് കോൺസ്റ്റബിൾ സുനിൽ കുമാർ മാണ് ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അതെ നമ്മുടെ കേരള പോലീസ് അഭിമാനം തന്നെയാണ് ഇതൊന്നും കൊണ്ടു ആരും മാറില്ല എന്നറിയാം എന്നാലും ഒരു പ്രതീക്ഷ.