കോട്ടയം: കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കോട്ടയം ജില്ലയിൽ നിന്നും നാളെ മുതൽ കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും. നാഷണൽ ഹൈവെ, , എംസി റോഡ് , മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവ്വീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല.
എന്നാൽ ആവശ്യ സർവ്വീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും. ഇതിൽ യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
കോട്ടയത്ത് നിന്നുള്ള സർവ്വീസുകൾ:
6:00am കോട്ടയം - തിരുവനന്തപുരം SF
7:00am കോട്ടയം - എറണാകുളം FP
7:30am കോട്ടയം - കോഴിക്കോട് SF
8:00am കോട്ടയം - എറണാകുളം FP
കോട്ടയത്ത് നിന്നുള്ള ദീർഘദൂര സർവ്വീസുകൾ:
കാസർഗോഡ് - കോട്ടയം SF
05.00 pm കാസർഗോഡ് നിന്നും കോട്ടയത്തേക്ക്
03.45 pm കോട്ടയത്തു നിന്നും കാർഗോഡേക്ക്
പയ്യന്നൂർ - കോട്ടയം SF
06.30 am പയ്യന്നൂർ നിന്നും കോട്ടയത്തേക്ക്
06.30 am കോട്ടയത്തു നിന്നും പയ്യന്നൂരിലേക്ക്
മാനന്തവാടി - കോട്ടയം SF
08.30 am മാനന്തവാടി നിന്നും കോട്ടയത്തേക്ക്
07.00 am കോട്ടയത്തു നിന്നും മാനന്തവാടിയിലേക്ക്
നിലംബൂർ - കോട്ടയം SF
07.45 am നിലംബൂർ നിന്നും കോട്ടയത്തേക്ക്
04.00 pm കോട്ടയത്തു നിന്നും നിലമ്പൂരിലേക്ക്
പാലക്കാട് - കോട്ടയം SF
06.00 am പാലക്കാട് നിന്നും കോട്ടയത്തേക്ക്
01.00 pm കോട്ടയത്തു നിന്നും പാലക്കാടേക്ക്
പാലായിൽ നിന്നുള്ള സർവ്വീസുകൾ:
06:00 AM പാലാ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (വഴി: കോട്ടയം, ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, കിളിമാനൂർ)
08:00 AM പാലാ - കോഴിക്കോട് സൂപ്പർ ഫാസ്റ്റ് (വഴി: രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, എടപ്പാൾ)
07:00 AM പാലാ - കോട്ടയം - ചങ്ങനാശ്ശേരി ഫാസ്റ്റ് പാസഞ്ചർ
07:15 AM പാലാ - വൈറ്റില - കലൂർ ഫാസ്റ്റ് പാസഞ്ചർ
08:00 AM പാലാ - വൈക്കം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
ആരോഗ്യ പ്രവർത്തകർക്കും മറ്റു ജീവനക്കാർക്കുമായുള്ള എരുമേലി ഡിപ്പോയിൽ നിന്നുള്ള പ്രത്യേക സർവീസ്:
06:00 AM എരുമേലി- കോട്ടയം(മുണ്ടക്കയം, കാഞ്ഞിരപ്പള്ളി,പൊൻകുന്നം വഴി)
05:15 PM കോട്ടയം- എരുമേലി(പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം വഴി)
സർവ്വീസുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:
ചങ്ങനാശേരി - 0481-2420245 9188526735
ഈരാറ്റുപേട്ട - 0482-2272230 9188526736
എരുമേലി - 0482-8212345
കോട്ടയം - 0481-2562908 9495099906
പാലാ - 0482-2212250
പൊൻകുന്നം - 0482-8221333
വൈക്കം - 0482-9231210 9188526739