കോട്ടയം: കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പള്‍സ് ഓക്സീമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്.
ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ലൈസന്‍സില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയവ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.