തിരുവനന്തപുരം: കോവിഡ് വ്യാപന തോത് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശനി,ഞായർ ദിവസങ്ങളിൽ ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്കും അവശ്യ സർവ്വീസുകൾക്കും മാത്രമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.
ശനി,ഞായർ ദിവസങ്ങളിൽ ജില്ലയിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇങ്ങനെ:
*അടിയന്തര അവശ്യ സർവ്വീസിൽപ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ ഓഫീസുകൾക്കും അവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാവുന്നതാണ്.
*അടിയന്തര അവശ്യ സർവ്വീസുകളിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും, മേൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
*അവശ്യസാധനങ്ങൾ (പലചരക്ക്), പഴം പച്ചക്കറി കടകൾ, പാൽ ഉല്പാദന വിതരണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ടി വ്യാപര സ്ഥാപനങ്ങൾ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
*ഹോട്ടലുകൾ ഹോം ഡെലിവറിയ്ക്കായി മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർ ത്തിക്കാവുന്നതാണ്.
*ദീർഘദൂര ബസ് സർവ്വീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
*രോഗികൾ അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
*കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു. വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.
*ലോക്ക്ഡൗൺ കാലയളവിൽ അനുവദനീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമാ സൈറ്റ് എൻജിനീയേഴ്സ് / സൂപ്പർവൈസർമാർ എന്നിവർക്ക് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയിൽ കാർഡോ അതാത് സ്ഥാപനങ്ങൾ നൽകിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാവുന്നതാണ്. ഈ ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങേണ്ടതാണ്.