കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്ന് 211 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 211 കേസുകൾ രജിസ്റ്റർ ചെയ്തു. 211 കേസുകളിലായി ജില്ലയിൽ ഇന്ന് പോലീസ് 216 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്ന് പോലീസ് 238 വാഹനങ്ങൾ പിടിച്ചെടുത്തു.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജില്ലയുടെ എല്ലാ മേഖലകളിലും പോലീസ് കർശന പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 11163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.