കോട്ടയം: കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നീട്ടിയ ലോക്ക് ഡൗണിൽ ജൂൺ 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ ജൂണ്‍ 12, 13 (ശനി ഞായർ ദിവസങ്ങളിൽ) തീയതികളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍/ടേക്ക് എവേ സര്‍വീസുകള്‍ക്ക് അനുമതിയില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ജൂണ്‍ 12, 13 തീയതികളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രം കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത്തരം കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചിരിക്കണം എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.