ആവശ്യമായ രേഖകളില്ലാതെ നാളെ ഇളവുകൾ ദുരുപയോഗം ചെയ്തു കറങ്ങി നടക്കാൻ ആരെയും അനുവദിക്കില്ല; ജില്ലാ പോലീസ് മേധാവി.


കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിൽ നാളെ ഒരു ദിവസം മാത്രമായി നൽകിയിരിക്കുന്ന കൂടുതൽ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല എന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. നാളെ ഒരു ദിവസം കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ജില്ലയിൽ ആവശ്യമായ രേഖകളില്ലാതെ ഇളവുകൾ ദുരുപയോഗം ചെയ്തു കറങ്ങി നടക്കാൻ ആരെയും അനുവദിക്കില്ല എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. നാളെ ജില്ലയിലെ എല്ലാ പോലീസ് പരിശോധനാ കേന്ദ്രങ്ങളിലും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.