മണിമലയാറ്റിലേക്ക് ചാടിയത് വില്ലേജ് ഓഫീസറെന്നു സംശയം, ഫയർ ഫോഴ്‌സ് തെരച്ചിൽ തുടരുന്നു.


മണിമല:  മണിമല വലിയ പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് ചാടിയത് വില്ലേജ് ഓഫീസറെന്നു സംശയം. മണിമല പാലത്തിനു മുകളിൽ നിന്നും ഇയാളുടേതെന്നു കരുതുന്ന ബാഗും ഷൂസും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബാഗിൽ നിന്നുമാണ് ഒരു ഐഡി കാർഡ് ലഭിച്ചിരിക്കുന്നത്. എന്നാൽ ആറ്റിലേക്ക് ചാടിയതാരെന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. 



മണിമല പോലീസ് സ്ഥലത്തെത്തി. പോലീസും ഫയർ ഫോഴ്സും തെരച്ചിൽ തുടരുകയാണ്.  യുവാവ് ആറ്റിലേക്ക് ചാടുന്നത് കണ്ടു രക്ഷിക്കാനായി ഇതര സംസ്ഥാന തൊഴിലാളി ശ്രമിച്ചെങ്കിലും രക്ഷിക്കാനാകാതെ കരയിലേക്ക് തിരികെ കയറുകയായിരുന്നു. 

Updating...