മണിമല പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് യുവാവ് ചാടി, ഫയർ ഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു.


മണിമല: മണിമല വലിയ പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് യുവാവ് ചാടി. ഇന്ന് രാവിലെയായിരുന്നു സംഭവം. സർക്കാർ ജീവനക്കാരനാണ് ആറ്റിലേക്ക് ചാടിയെതെന്നാണ് പ്രാഥമിക വിവരം.

പാലത്തിനു മുകളിൽ നിന്നും ഇയാളുടേതെന്നു കരുതുന്ന ബാഗും ഷൂസും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആളാരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസും ഫയർ ഫോഴ്സും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവാവ് ആറ്റിലേക്ക് ചാടുന്നത് കണ്ടു രക്ഷിക്കാനായി ഇതര സംസ്ഥാന തൊഴിലാളി ശ്രമിച്ചെങ്കിലും രക്ഷിക്കാനാകാതെ കരയിലേക്ക് തിരികെ കയറുകയായിരുന്നു. 

Updating...