മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് പൾസ് ഓക്‌സി മീറ്ററുകൾ കൈമാറി.


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന് നൽകുന്ന പൾസ് ഓക്‌സി മീറ്ററിന്റെ ഉദ്ഘാടനം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രനു കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുകാലിൽ , ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ മെമ്പർ ജോസ് പുത്തൻകാല , ഉഴവൂർ ഡിവിഷൻ മെമ്പർ പി.എം മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.