മിനി സിനിമ തിയേറ്ററും ലിഫ്റ്റുമുള്ള കോട്ടയത്തെ ഒരു വീട്! തിയേറ്ററിനു മാത്രമായി ചെലവ് 20 ലക്ഷം.


കോട്ടയം: സിനിമ ആസ്വാദനം എന്നും ഒരു വ്യത്യസ്തമായ അനുഭവമാണ്. തിയേറ്ററിൽ ഒരു സിനിമ കണ്ടിറങ്ങുന്നത് എന്നും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. കോവിഡ് കാലമായതിനാൽ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നത് തെല്ലൊന്നുമല്ല സിനിമ ആസ്വാദകരെ വിഷമിപ്പിക്കുന്നത്. ഇപ്പോളത്തെ കോവിഡ് സാഹചര്യത്തിൽ മിക്ക സിനിമകളും റിലീസ് ചെയ്യുന്നത് ഓ ടി ടി പ്ലാറ്റ്‌ഫോമുകളിലായിക്കഴിഞ്ഞു. സിനിമാ ആസ്വാദനത്തിന്റെ  നവ്യാനുഭവം ചോർന്നു പോകാതെ കുടുംബാംഗങ്ങൾക്കായി വീടിനുള്ളിൽ ഒരു കിടിലൻ മിനി തിയേറ്റർ നിര്മിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു വീട്ടിൽ.

കോട്ടയം കുറുപ്പന്തറയിൽ ഓരത്തേൽ ക്ലൈംസ്-സോണിയ ദമ്പതികളുടെ പുതുതായി നിർമ്മിച്ച വീട്ടിലാണ് ദൃശ്യ വിസ്മയ വിരുന്നൊരുക്കി ഹോം തിയേറ്ററും ലിഫ്റ്റും സജ്ജമാക്കിയിരിക്കുന്നത്. വീടിനുളിൽ സജ്ജമാക്കിയിരിക്കുന്ന തിയേറ്ററിനു മാത്രമായി ചെലവ് 20 ലക്ഷം രൂപയാണ്. 4 നിലകളിലായുള്ള വീട്ടിൽ 9 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. മൂന്നു മാസങ്ങൾക്ക് മുൻപാണ് പുതിയ വീട് ഇവർ നിർമ്മിക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അലൻ, ആറാം ക്ലാസ് വിദ്യാർത്ഥിനി ആഷ്‌ലിൻ എന്നിവരാണ് മക്കൾ.

വീടിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വിമ്മിങ് പോലും ഒപ്പം മിനി തിയേറ്ററും നിർമിച്ചിരിക്കുന്നത്. നദിയും അവതാരകയുമായ സുബി സുരേഷാണ് കോട്ടയം കുറുപ്പന്തറയിലെ വീടിനുള്ളിലെ മിനി തിയേറ്ററിന്റെ ബിഗ് സ്‌ക്രീൻ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 



ശെരിക്കും ഒരു തിയേറ്ററിലിരുന്നു സിനിമ കാണുന്നതിന്റെ അനുഭൂതി ലഭിക്കത്തക്ക വിധമാണ് വീട്ടിലെ തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. സീറ്റുകളുടെ നിറയും ഫ്ളോറിങ് സംവിധാനവുമെല്ലാം ശെരിക്കും തിയേറ്ററിന്റെ അനുഭവം സമ്മാനിക്കും. തിയേറ്ററിലേതുപോലെ പടിപടിയായി പൊക്കത്തിലേക്ക് എന്ന രീതിയിലാണ് സീറ്റുകൾ ഇവിടെയും ക്രമീകരിച്ചരിക്കുന്നത്. ഇക്കാരണത്താൽ എല്ലാവര്ക്കും ഒരേപോലെ സിനിമ കണ്ടു ആസ്വദിക്കാനാകും.

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരുണിന്റെ ഉടമസ്ഥതയിലുള്ള റിലയൻറ് ഹോം സിനിമാസ് കമ്പനിയാണ് കുടുംബംങ്ങങ്ങളുടെ അഭിരുചിക്കനുസരിച്ച് വീടിനുള്ളിലെ മിനി തിയേറ്റർ നിർമ്മിച്ചത്. ഈ കമ്പനി തന്നെയാണ് വീട്ടിലെ ലിഫ്റ്റിന്റെ നിർമ്മാണവും നടത്തിയിരിക്കുന്നത്. ഓരോ സീറ്റിനും നേരെയായി ഭിത്തിയിൽ കൺസീൽഡ് ആയിടാന് സ്പീക്കറുകൾ സജ്ജമാക്കിയിരിക്കുന്നത്. ഓരോരുത്തർക്കും ഇതിനാൽ മികച്ച ശ്രവ്യാനുഭവം ലഭ്യമാകുമെന്ന് അരുൺ പറഞ്ഞു. 180 ഇഞ്ച് സ്‌ക്രീൻ ആണ് മിനി തിയേറ്ററിൽ സജ്ജമാക്കിയിരിക്കുന്നത്. 9.1 ചാനൽ അറ്റ്മോസ് ഡോൾബി ഡിടിഎസ് എക്സ് ആണ് ശ്രവ്യാനുഭവം പകരുന്നത്. 4k പ്രൊജക്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്.

18 സീറ്റുകൾ സജ്ജമാക്കിയിരിക്കുന്ന മിനി തിയേറ്ററിൽ കുടുംബാംഗങ്ങൾക്കും ഒപ്പം സുഹൃത്തുക്കൾക്കും പുതുപുത്തൻ സിനിമകൾ ആസ്വദിക്കാനുള്ള സംവിധാനമുണ്ട്. മികച്ച ശബ്ദ ക്രമീകരണത്തിനായി 27 സ്പീക്കറുകളാണ് നൽകിയിരിക്കുന്നത്. പ്രത്യേക രീതിയിലുള്ള ലൈറ്റ് സെറ്റിങ്‌സാണ് ഇവിടെ നൽകിയിരിക്കുന്നത്. തിയേറ്ററിനകത്തെ ശബ്ദം പുറത്തേക്കോ പുറത്തുള്ള ശബ്ദം തിയേറ്ററിനകത്തേക്കോ പ്രവേശിക്കാത്ത വിധമാണ് ശബ്ദ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെയും തിയേറ്ററിന്റെയും കൂടുതൽ വിശേഷങ്ങൾക്കായി സുബി സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

video,images credits to subi suresh