കോട്ടയം: മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി മാതൃകയാവുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ. കോട്ടയം ഞീഴൂർ സ്വദേശികളും അമേരിക്കയിൽ താമസിക്കുന്നവരുമായ മലയില്‍ (പുളിക്കോലില്‍) തോമസ്–എല്‍സി ദമ്പതികളാണ് മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്.
മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ച് ആണ് നാട്ടിൽ 2 കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണം നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്നേഹനഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു. സ്റ്റെനി,സ്റ്റീവ്,സ്റ്റെഫി എന്നിവരാണ് മക്കൾ, മരുമക്കൾ:സ്റ്റിജോ,റ്റീന.