ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു, വിദ്യാർത്ഥികളിൽ പലരും ഇപ്പോഴും ഓഫ് ലൈനിൽ തന്നെ.


കോട്ടയം: കോവിഡ് സാഹചര്യത്തിൽ ഈ വർഷവും അധ്യയന വർഷം ജൂൺ ഒന്ന് മുതൽ ഓൺലൈനിൽ ആരംഭിച്ചിരിക്കെ വിവിധ മേഖലകളിലെ വിദ്യാർത്ഥികൾ ഇപ്പോഴും ഓഫ് ലൈനിൽ തന്നെയാണ്. ജില്ലയിലെ മലയോര മേഖലകളിലുൾപ്പടെ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുകയാണ്.

മൊബൈൽ സിഗ്നലുകളുടെ ലഭ്യതക്കുറവിൽ ക്ളാസുകളിൽ കൃത്യമായി പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല. ഇപ്പോൾ തന്നെ നിരവധി വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനായി വീടിനു പുറത്തും മറ്റു സ്ഥലങ്ങളെയുമാണ് ആശ്രയിക്കുന്നത്. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ഏഷ്യാനെറ്റ്,ജിയോ,വി, ബിഎസ്എൻഎൽ, എയർടെൽ തുടങ്ങിയ കമ്പനി അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇത്തരം പ്രശനങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പും സജ്ജമാക്കിയിട്ടുണ്ട്.മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.