കോത്തല: കോവിഡ് മഹാമാരി പടർന്നു നിൽക്കുന്ന ഈ ദുരിതകാലത്ത് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കോത്തല എൻഎസ്എസ് ഹൈസ്ക്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 200 ലധികം വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് കോത്തല എൻഎസ്എസ് ഹൈസ്കൂൾ.
സ്കൂളിലെ മുഴുവൻ ജീവനക്കാരുടേയും സഹായത്തോടെയാണ് വിദ്യാർത്ഥികളുടെ വീടുകളിൽ ഭക്ഷ്യകിറ്റ് എത്തിച്ചത്. ബുധനാഴ്ച വാർഡ് മെമ്പർ രാജമ്മ ആൻഡ്രൂസ് സ്കൂളിൽ വെച്ച് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ ഉണ്ണികൃഷ്ണൻ നായർ, അധ്യാപകരായ അനിൽകുമാർ പി, പി ആർ ജയകുമാർ, എൻ മനോജ് തുടങ്ങിയവർ സംബന്ധിച്ചു.