കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്‍ കോട്ടയം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് 30 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നൽകി.
കോട്ടയം റൗണ്ട് ടേബിള്‍ (നമ്പര്‍ 79) പ്രതിനിധികൾ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ജില്ലാ കളക്ടർ എം അഞ്ജനയ്ക്ക് കൈമാറി. ആരോഗ്യ കേരളം കോട്ടയം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജേക്കബ് കേളചന്ദ്ര, ജോര്‍ജ് ടോമി, അജയ് ജോണ്‍ ജോര്‍ജ്, യാക്കൂബ് ജേക്കബ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.