കോട്ടയം: പാലാ സ്വദേശിനിയായ യുവതി ആറ് വയസ്സുള്ള മകനൊപ്പം മുംബയിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പാലാ സ്വദേശിനിയും മുംബൈ ചാന്ദ്‌വാലി നഹര്‍ അമൃത് ശക്തി കോംപ്ലക്‌സിലെ താമസക്കാരിയുമായ രേഷ്മയും ആറ് വയസ്സുള്ള മകനുമാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഫ്ലാറ്റിൽ താമസിക്കുന്നവരാണ് കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ ഇരുവരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. ഭര്‍ത്താവ് കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. തുടർന്നുണ്ടായ വിഷാദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.