കോട്ടയം: പാലാ ആർഡിഒ ആയി അനിൽ ഉമ്മനും മീനച്ചിൽ തഹസീൽദാറായി എസ് ശ്രീജിത്തും ചുമതലയേറ്റു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ആർഡിഒ ആയും എഡിഎം ആയും അനിൽ ഉമ്മൻ ചുമതല വഹിച്ചിട്ടുണ്ട്. ഇടുക്കി ആർഡിഓ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അനിൽ ഉമ്മൻ ഏറ്റുമാനൂർ സ്വദേശിയാണ്. മീനച്ചിൽ തഹസീൽദാറായി ചുമതലയേറ്റ എസ് ശ്രീജിത്ത് മൂവാറ്റുപുഴ തഹസീൽദാറായി സേവനമനുഷ്ഠിക്കുകയായിരുന്നു. വൈക്കം ഇടുക്കി താലൂക്ക് ഓഫീസുകളിലും തഹസീല്‍ദാറായി രാമപുരം പൂവക്കുളം സ്വദേശിയായ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.