പള്ളിക്കത്തോട്: പള്ളിക്കത്തോട് ബേക്കറിയിൽ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം. പള്ളിക്കത്തോട്ടിൽ പ്രവർത്തിക്കുന്ന ജോയ്‌സ് ബേക്കറിയാണ് ഇന്നലെ രാത്രി അഗ്നിക്കിരയായത്.
ഷോർട്ട് സർക്യുട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബേക്കറി ഉത്പ്പന്നങ്ങളും സാധനസാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.