യാത്രാ ഇളവ്: സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സർവ്വീസിന് മാർഗ്ഗനിർദ്ദേശം, സർവ്വീസ് ഒറ്റ,ഇരട്ട അക്കത്തിന്റെ അടിസ്ഥാനത്തിൽ.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ ബസ്സ് സർവ്വീസിന് ഗതാഗത വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റ,ഇരട്ട ഇരട്ട അക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വകാര്യ ബസ്സുകൾക്ക് സർവ്വീസ് നടത്താൻ അനുമതി.

നാളെ ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന നമ്പറുള്ള ബസ്സുകൾക്ക് സർവ്വീസ് നടത്താം. എന്നാൽ തീരുമാനം അപ്രായോഗികമാണ് എന്ന് ബസ്സ് ഉടമകൾ പറഞ്ഞു. സ്വകാര്യ ബസ്സ് വ്യവസായത്തെ തകർക്കുന്ന തീരുമാനമാണിതെന്നു ബസ്സ് ഉടമകൾ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ ദിവസങ്ങളായ ശനിയും,ഞായറും സർവ്വീസ് നടത്താൻ അനുമതിയില്ല.