തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. മേയ്, ജൂൺ മാസങ്ങളിലെ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ് എന്നും വകുപ്പ് അറിയിച്ചു.
നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. നാളെ മുതൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്.