റേഷൻ കടകളുടെ പ്രവർത്തന സമയം പുതുക്കിയിട്ടില്ല, മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതം; ഭക്ഷ്യ പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുതുക്കിയിട്ടില്ല എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകളുടെ സമയം മാറ്റിയതായി ഒരു തെറ്റായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതായും ഇത് അടിസ്ഥാന രഹിതമാണെന്നും  ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

സിവിൽ സപ്ലൈസ് ഡയറക്ടറുടെ 01.05.2021 ലെ ഉത്തരവ് പ്രകാരം റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. നിലവിലെ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണ്. നിലവിലെ കോവിഡിന്റെ സാഹചര്യത്തിൽ, പോർട്ടബിലിറ്റി മുഖേന റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ (കാർഡ് ചേർത്തിട്ടുള്ള റേഷൻ കട അല്ലാതെ മറ്റൊരു കടയിൽ നിന്നും വാങ്ങുന്നത്),

വിരൽ പതിപ്പിച്ച് വാങ്ങുന്നത് (ബയോമെട്രിക് ഓതെന്റിക്കേഷൻ) പരാജയപ്പെടുന്നപക്ഷം ഓടിപി മുഖേന വാങ്ങാവുന്നതാണ് എന്ന വിവരം അറിയിക്കുന്നു.