കുറവിലങ്ങാട്: സൗദി അറേബിയയിൽ വാഹനാപകടത്തിൽ മരിച്ച പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യന്റെ ഭാര്യയും കുറവിലങ്ങാട് വയല എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളുമായ ഷിൻസി പലിപ്പിന്റെ(28) മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പ് മരിച്ചത്.
2021 ജനുവരി 24നായിരുന്നു പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യനുമായി ഷിൻസിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ബഹ്‌റെയിനിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. സൗദിയിലെ ജോലി അവസാനിപ്പിച്ചു ബെഹ്റയിനിൽ ഭർത്താവിനടുത്തേക്ക് പോകും മുൻപ് കൂട്ടുകാരുമൊത്തുള്ള യാത്രയ്ക്കിടെയാണ് ഷിൻസിയെ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 4 മാസങ്ങൾക്ക് മുൻപായിരുന്നു ഷിൻസിയുടെയും ബിജോയുടെയും വിവാഹം. ബഹ്‌റെയിനിൽ ജോലിയും ഒന്നിച്ചു താമസിക്കാനായി വീടും ശെരിയാക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ മരണ വാർത്തയായിരുന്നു. ബിജോയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴങ്ങുകയായിരുന്നു.
വിവാഹത്തിന് ശേഷം ഒരു മാസം മാത്രമാണ് ഇവർ ഒരുമിച്ചു കഴിഞ്ഞത്. നേഴ്‌സിങ് പഠനകാലത്തെ പ്രണയവും ഒരേ ആശുപത്രിയിലായിരുന്നു ജോലിയും. പിന്നീട് ബിജോ ബഹ്‌റെയിനിലേക്കു ജോലി ലഭിച്ചതോടെ പോകുകയായിരുന്നു. 2021 ജനുവരി 24നായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഫെബ്രുവരി 17 നു ഇരുവരും ഇബറുടെ ജോലി സ്ഥലങ്ങളിലേക്ക് തിരികെ പോകുകയായിരുന്നു. ബഹ്‌റെയിനിലെ ആശുപത്രിയിൽ ജോലി ലഭിച്ചതോടെ സൗദിയിലെ ജോലി അവസാനിപ്പിച്ചു ഭർത്താവിനടുത്തേക്ക് പോകുന്നതിനു മുൻപ് കൂട്ടുകാരുമൊത്തു യാത്ര പോയതായിരുന്നു ഷിൻസി.
ബഹ്റൈനിലേക്ക് പോകാൻ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും പോകാൻ സാധിച്ചിരുന്നില്ല. സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാരാണ് മരണപ്പെട്ടത്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ(31) കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പം ഉണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.
വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ,റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നിവർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.