സൗദി വാഹനാപകടം: അശ്വതിയുടെ മൃതദേഹം സംസ്കരിച്ചു, ഷിൻസിയുടെ സംസ്കാരം നാളെ.


കോട്ടയം: സൗദി വാഹനാപകടത്തിൽ മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയ (31) ന്റെ സംസ്കാരം ഇന്ന് നടന്നു. കോട്ടയം കുറവിലങ്ങാട് വയല ഇടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളും കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭാര്യയുമായ ഷിൻസി ഫിലിപ്പിന്റെ സംസ്കാരം നാളെ നടക്കും.

ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അശ്വതിയുടെ മൃതദേഹം മതാചാര ചടങ്ങുകൾക്ക് ശേഷം വീടിനു സമീപം സംസ്കരിച്ചു. ഷിൻസിയുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞു വയലാ സെന്റ്.ജോർജ് ദേവാലയത്തിൽ നടക്കും.