സൗദി വാഹനാപകടം: ഷിൻസി ഫിലിപ്പിന്റെ മൃതദേഹം സംസ്കരിച്ചു.


കുറവിലങ്ങാട്: സൗദി വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം കുറവിലങ്ങാട് വയല ഇടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളും കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭാര്യയുമായ ഷിൻസി ഫിലിപ്പിന്റെ മൃതദേഹം സംസ്കരിച്ചു.

ഇന്ന് രാവിലെ പത്തരയ്ക്ക് ഭർത്താവ് കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭവനത്തിൽ പൊതുദർശനത്തിനു വെച്ച ശേഷം വയലായിലെ ഷിൻസിയുടെ വീട്ടിൽ എത്തിച്ചു. ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ഷിൻസിയുടെ ഇടവക ദേവാലയമായ വയലാ സെന്റ്.ജോർജ് ദേവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. മോൻസ് ജോസഫ് എംഎൽഎ ആദാരാഞ്ജലികൾ അർപ്പിച്ചു.