കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. കാരമൂട് സ്വദേശി ബൈജു (31)വാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കോട്ടയം പരുത്തുംപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേബിൾ ടി വി ജീവനക്കാരനായിരുന്നു ബൈജു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി.