തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് നൽകുന്നതിൽ മുൻഗണന നൽകുമെന്നും ഇത് ലഭ്യമാകുന്നതിൽ പ്രത്യേക പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാൽ ഓൺലൈനിൽ രേഖപ്പെടാതെ പോകുന്നതുകാരണം പലർക്കും രണ്ടാം ഡോസ് എടുക്കാനാവുന്നില്ലെന്നും സർട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലെന്നുമുള്ള പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പ്രശ്നമുണ്ടെങ്കിൽ അവർ അതത് തലങ്ങളിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചാൽ കൃത്യമായ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ സർട്ടിഫക്കറ്റ് നിർബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.